Advertisement

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി; നാല് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി

December 15, 2024
Google News 2 minutes Read
SFI

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലക്ഷദ്വീപ് സ്വദേശിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. നാല് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി. ആദില്‍, ആകാശ്, അമീഷ്, കൃപേഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദിച്ചത്. സംഭവത്തില്‍ മ്യുസിയും പോലീസ് അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖത്തും ചെവിക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരന്റെ സുഹൃത്താണ് പരാതിക്കാരന്‍.

Story Highlights : Action against SFI activists who beat up students in Thiruvananthapuram university college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here