Advertisement

ഉത്തരന്ത്യേയില്‍ കനത്ത മഴ; മരിച്ചവരുടെ എണ്ണം 44 ആയി

July 16, 2019
Google News 0 minutes Read

ഉത്തരന്ത്യേയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതാണ് സ്ഥിതി ഗുരുതരമാക്കിയത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, അസാം, മേഘാലയ എന്നിവടങ്ങളില്‍ വെള്ളപ്പൊക്കം തുടരുകയാണ്. ജന ജീവിതം ദുസ്സഹമായി. അസമില്‍ പതിനൊന്ന് പേര്‍ മഴക്കെടുതിയില്‍ മരിച്ചു. 44 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചു. 3181 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 324 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപതിനായിരത്തോളം ജനങ്ങള്‍ കഴിയുകയാണ്.

ത്രിപുരയില്‍ ബ്രഹ്മപുത്ര, ജിജിറാം നദികളില്‍ ജലനിരപ്പ് അപകടകരം വിധം ഉയര്‍ന്നു. രണ്ട് ജില്ലകളില്‍ നിന്നായി പതിനായിരം പേര്‍ക്ക് വീട് നഷ്ട്ടമായി. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയില്‍ തുടരുകയാണ്. മേഘാലയില്‍ 7 ദിവസമായി തുടരുന്ന മഴ പടിഞ്ഞാറന്‍ ഗാരോ ഹില്‍ ജില്ലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കുടിവെള്ളവും ആവശ്യവസ്തുക്കളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മേഘാലയ സര്‍ക്കാര്‍ അറിയിച്ചു. ബീഹാറിലെ 13 ജില്ലകളില്‍ മഴ കാര്യമായ നഷ്ട്ടമുണ്ടാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് ശമനമില്ല. പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ദുരിത്വാശ്വാസ സേന വിന്യസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here