Advertisement

സ്‌കൂളിന് മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടി വീണു; അമ്പതോളം വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു

July 16, 2019
0 minutes Read

പ്രൈമറി സ്‌കൂളിന് മുകളിലേക്ക് ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണ് അമ്പതോളം വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഉത്തർപ്രദേശിലെ നയാനഗർ വിഷ്ണുപുർ പ്രദേശത്ത്  തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. ഷോക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ലൈൻ പൊട്ടി വീണിടത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ലെന്നും കെട്ടിനിന്നിരുന്ന മഴവെള്ളത്തിലൂടെ ഇവർക്ക് ഷോക്കേൽക്കുകയായിരുന്നുവെന്നും ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചു. അപകടത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top