Advertisement

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ ഉത്തരക്കടലാസ് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ കെ സുമ

July 16, 2019
Google News 0 minutes Read

യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ ഉത്തരകടലാസ് കണ്ടെത്തിയതിയിൽ ദുരൂഹതയുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ കെ സുമ. വധശ്രമകേസിൽ ഉൾപെട്ട വിദ്യാർഥികളുടെ റീ അഡ്മിഷൻ അനുവദിക്കില്ലെന്നും പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളേജ് സെന്റർ ആക്കരുതെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്നും കെ കെ സുമ പറഞ്ഞു.

പൊലീസ് സാന്നിധ്യത്തിൽ ആദ്യം പരിശോധിച്ചപ്പോൾ ഉത്തരക്കടലാസുകൾ ഉണ്ടായിരുന്നില്ലെന്നാണ് കെ കെ സുമ പറയുന്നത്. വിശദമായ പരിശോധനയിൽ കാണാതിരുന്ന ഉത്തരക്കടലാസുകൾ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.

രണ്ടുദിവസത്തിനകം യൂണിവേഴ്സിറ്റി കോളേജ് തുറക്കും. യൂണിയൻ മുറി ക്ലാസ് മുറിയാക്കി മാറ്റിയെന്നും ഉപ ഡയറക്ടർ അറിയിച്ചു. വധശ്രമകേസിൽ ഉൾപെട്ട വിദ്യാർഥികളുടെ റീ അഡ്മിഷൻ അനുവദിക്കില്ലെന്നും കെ കെ സുമ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here