Advertisement

കർണാടകയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വിമത എംഎൽഎ പിടിയിൽ

July 16, 2019
Google News 1 minute Read

കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പുതിയ തലം നൽകി കോടികളുടെ തട്ടിപ്പു കേസിൽ വിമത എംഎൽഎ പിടിയിൽ . പൂനെയിലേക്ക് പ്രത്യേക വിമാനത്തിൽ കടക്കാനിരുന്ന കോൺഗ്രസ് വിമത എംഎൽഎ റോഷൻ ബെയ്ഗാണ് ബെംഗളൂരു വിമാനത്താവളത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഖാനിൽ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷൻ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. യെദ്യൂരപ്പയുടെ പിഎ സന്തോഷിനും ബിജെപി എംഎൽഎ. യോഗേശ്വറിനും ഒപ്പമാണ് റോഷൻ ബെയ്ഗ് വിമാനത്താവളത്തിൽ എത്തിയതെന്നും പൊലീസിനെ കണ്ടതോടെ സുരേഷ് ഓടി രക്ഷപെട്ടെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Read Also : കർണാടക പ്രതിസന്ധി; പതിനഞ്ച് വിമത എംഎൽഎമാരുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സംഭവത്തിൽ പങ്കില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിദേശത്തുള്ള മുഹമ്മദ് മൻസൂർ ഖാൻ 24 മണിക്കൂറിനകം ബെംഗളൂരുവിലെത്തുമെന്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു റോഷൻ ബെയ്ഗിനെ പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here