കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ലെന്ന് കോടതി

രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന കര്‍ണാടകയിലെ പതിനഞ്ച് വിമത എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നു. അയോഗ്യതയിലും രാജിക്കത്തിലും സ്പീക്കര്‍ എന്തു തീരുമാനമെടുക്കണമെന്ന് കോടതിക്ക് പറയാന്‍ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗഗോയി വ്യക്തമാക്കി.
അയോഗ്യതയാണോ രാജിയാണോ ആദ്യം പരിഗണിക്കേണ്ടതെന്ന് കാര്യത്തില്‍ ഉത്തരവ് ഉണ്ടായിരിക്കും. അതേസമയം സിദ്ധരാമയ്യയും കെസി വേണുഗോപാലും കുമാര കൃപ ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തുകയാണ്. അതേസമയം രാജി അംഗീകരിക്കാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കടുക്കുമെന്ന് ടി രാമലിംഗറെഡ്ഡി അറിയിച്ചു.
നിലവില്‍ സ്പീക്കര്‍ക്കുവേണ്ടി അഭിഷേക് സിഗ്നി വാദം തുടങ്ങിയിട്ടുണ്ട്. മുന്‍പ് വിമത എംഎല്‍എമാര്‍ക്കു വേണ്ടി മുഗള്‍ റോത്തഗി വാദിച്ചിരുന്നു. റോത്തഗിയുടെ വാദം നടക്കുന്നതിനിടെയാണ് സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണമെന്നതില്‍ കോടതിക്ക് കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. സ്പീക്കര്‍ തീരുമാനം എടുത്തതിനു ശേഷം അത് ഭരണഘടനപരമല്ലന്ന് തോന്നിയാല്‍ ആഘട്ടത്തില്‍ പരിശോധിക്കാമെന്നല്ലാതെ സ്പീക്കര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിയിന്മേല്‍ ഏതെങ്കിലും തരത്തില്‍ കോടതിക്ക് ഇടപെടണമെങ്കില്‍ സ്പീക്കറുടെ വിശദീകരണം കൂടെ കേട്ടശേഷമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here