Advertisement

ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വനിതാ ഡെമോക്രാറ്റ് പ്രതിനിധികള്‍

July 16, 2019
Google News 0 minutes Read

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ ഡെമോക്രാറ്റ് പ്രതിനിധികള്‍. തങ്ങള്‍ നിശബ്ദരാകില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും നാല് വനിതാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡൊണള്‍ഡ് ട്രംപിന്റെ വംശീയ അധിക്ഷേപത്തിന് ശക്തമായ ഭാഷയിലാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികള്‍ മറുപടി പറഞ്ഞത്. ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയോ ഒസാസിയോ കോര്‍ട്ടസ്, മിനിസോട്ടയില്‍ നിന്നുമുള്ള ഇഹാന്‍ ഒമര്‍, മസച്ചുസെറ്റസിലെ അയന പ്രീസിലി , മിഷിഗനില്‍ നിന്നുള്ള റാഷിദ തയിബ്എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഞങ്ങളെ അധിക്ഷേപങ്ങള്‍ കൊണ്ട് നിശബ്ദരാക്കാനാവില്ലെന്ന് എന്ന് നാല് പരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടിയേറ്റം, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി രാജ്യത്തെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ തന്ത്രമാണ് ഇത്തരം പ്രസ്താവനകള്‍.

ഇന്നലെയാണ് ഡൊണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് വനിതാ പ്രതിനിധികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഡെമോക്രാറ്റിലെ പല വനിതാ കോണ്‍ഗ്രസ് അംഗങ്ങളും ഏറ്റവും മോശം സാഹചര്യമുള്ള രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്നും അവരെ അമേരിക്കക്ക് ആവശ്യമില്ലെന്നുമായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്.നിങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകണമെന്നും അതിനായി വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും ട്രംപ് പരിഹസിച്ചു.

ഇതിന് പിന്നാലെ വ്യാപകവിമര്‍ശനങ്ങളാണ് ട്രംപിനെതിരെ ഉയരുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന്ും ലോകനേതാക്കളില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here