Advertisement

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയെന്ന് ഹൈക്കോടതി

July 17, 2019
Google News 0 minutes Read

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയെന്ന് ഹൈക്കോടതി. കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

കയ്യേറ്റ ഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കയ്യേറ്റഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍
ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായത്.

കയ്യേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നു. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുകയാണ്. നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണ്. മൂന്നാറിലെ കയ്യേറ്റങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here