തനിക്ക് അഞ്ചിലധികം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്; വീഡിയോ

തനിക്ക് അഞ്ചിലധികം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖിൻ്റെ പരാമർശം വിവാദത്തിലേക്ക്. ഒന്നര വർഷത്തോലമായി താൻ അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാറുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ റസാഖ് വിവാദ പെളിപ്പെടുത്തൽ നടത്തിയത്.

വിവാഹത്തിനു ശേഷമാണോ മുൻപാണോ ഈ ബന്ധങ്ങൾ ഉണ്ടായിരുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ വിവാഹത്തിനു ശേഷമാണ് ഇതൊക്കെ ആരംഭിച്ചതെന്ന് അദ്ദേഹം മറുപടി നൽകി. ട്വിറ്ററിൽ റസാഖിൻ്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

നേരത്തെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെ പരിശീലിപ്പിച്ച് മികച്ച ഒരു താരമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹർദ്ദിക്കിൻ്റെ ബാറ്റിംഗ് ടെക്നിക്കിൽ പാളിച്ചകളുണ്ടെന്നും അത് പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് 2 ആഴ്ച നൽകിയാൽ ഹർദ്ദിക്കിനെ ലോകത്തിലേറ്റവും മികച്ച ഓൾറൗണ്ടർ ആക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top