Advertisement

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ

July 18, 2019
Google News 1 minute Read

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ. ഉച്ചക്ക് ഒന്നരക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം വിപ്പിനെ ചൊല്ലിയായിരുന്നു ഭരണപക്ഷ ചര്‍ച്ച. വോട്ടാവശ്യം മാത്രമായിരുന്നു ചര്‍ച്ചയില്‍ ബിജെപിയുടെ ആവശ്യം.

അതേ സമയം, ചര്‍ച്ച നീട്ടാനുള്ള കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യനീക്കം തുടക്കത്തിലേ പ്രകടമായിരുന്നു. വിപ്പില്‍ വ്യക്തത വന്നിട്ടുമതി വിശ്വാസ വോട്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ചയുടെ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിപ്പല്ല വോട്ടാണ് കാര്യമെന്ന് ബിജെപി തിരിച്ചടിച്ചു. അര്‍ധരാത്രിയായാലും വോട്ട് കഴിഞ്ഞ് സഭ പിരിഞ്ഞാല്‍ മതിയെന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടു.

ചര്‍ച്ച നീട്ടാനാണ് ഭരണപക്ഷ നീക്കമെന്ന് കണ്ടപ്പോള്‍ ബിജെപി സംഘം ഗവര്‍ണറുമായി കൂടിക്കാഴിച നടത്തി. ഇന്നുതന്നെ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനിടെ സ്പീക്കര്‍ വിപ്പ് വിഷയത്തില്‍ അഡ്വ.ജനറലുമായും ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ നിന്ന് പോയ ശ്രീമന്ദ് പാട്ടീല്‍ മുംബൈയില്‍ ആശുപത്രിയിലെന്നു സ്പീക്കര്‍ക്ക് കത്തു നല്‍കി. എന്നാല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പീക്കര്‍ ആഭ്യന്തര മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രീമന്ദ് പാട്ടീലിന്റെ ചിത്രമുയര്‍ത്തി കോണ്‍ഗ്രസ് -ജെഡിഎസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡി സഭ വെളളിയാഴ്ച രാവിലെ 11ന് വരെ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെടുപ്പ് നടത്താതെ ഇറങ്ങില്ലെന്നു പ്രഖ്യാപിച്ച് ബിജെപി എംഎല്‍എമാര്‍ നിയമസഭക്കകത്ത് ധര്‍ണ നടത്തുകയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here