കര്‍ണാടക തെരഞ്ഞെടുപ്പ്; ആദ്യസൂചനകളില്‍’കിംഗ് മേക്കര്‍’ കുമാരസ്വാമിയും മകനും പിന്നില്‍

കര്‍ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറെ നിര്‍ണായകമാകുന്ന ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലേക്ക്. ചന്നപട്ടണ മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുമാരസ്വാമിക്ക് ലീഡ് കുറയുകയാണ്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും പിന്നിലാണ്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -110, ബിജെപി -9977, ജെഡിഎസ് -19, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്.
Read Also: തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പേ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് തിരിച്ചടി; വൈദ്യുതി നിരക്കില്‍ വര്‍ധന
വരുണയില്‍ സിദ്ധരാമയ്യയും കനക് പുരയില്‍ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാറും ഷിഗോണില്‍ ബസവരാജ് ബൊമ്മയും മുന്നിലാണ്.
Story Highlights: HD kumaraswamy and Nikhil Kumaraswamy Karnataka Election result live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here