അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയപരാമര്‍ശം ആവര്‍ത്തിച്ച് ട്രംപ്

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയപരാമര്‍ശം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ റാലിക്കിടെയാണ് ട്രംപ് വീണ്ടും വംശീയപരാമര്‍ശവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ പ്രതിനിധി സഭ ഇന്നലെ ട്രംപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
മിനിസോട്ടയില്‍ നിന്നുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെയാണ് ഡോണള്‍ഡ് ട്രംപ് വീണ്ടും വംശീയമായി അധിക്ഷേപിച്ചത്. ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ ഇല്‍ഹാന്‍ ഒമറിനെ രാജ്യത്ത് നിന്നും തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി. അമേരിക്ക നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ലെങ്കില്‍ ഇവിടെ നിന്നും പോകാമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. രാജ്യത്തിനെ മോശമാക്കാന്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഉപദേശമെന്ന നിലയിലാണ് താനിത് പറയുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇല്‍ഹാന്‍ ഒമറിന്റെ പേര് ട്രംപ് പറഞ്ഞതോടെയാണ് ‘send her back’ എന്ന് മുദ്രാവാക്യം അണികള്‍ മുഴക്കിയത്.
2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ റാലിക്കിടെയാണ് ട്രംപ് വീണ്ടും വംശീയ പരാമര്‍ശം നടത്തിയത്.ഡെമോക്രാറ്റിക് വനിതാ അംഗങ്ങളായ അലക്സാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്, റാഷിദ ലെയ്ബ്, അയാന പ്രസ്ലി, ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ക്കെതിരെ പേര് പറയാതെ ട്വിറ്ററിലൂടെ വംശീയാധിക്ഷേപം നടത്തിയതാണ് വിവാദങ്ങളുടെ തുടക്കം. പിന്നാലെ തെരേസാ മേ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here