എറണാകുളം ബിഷപ്പ് ഹൗസില്‍ വൈദികരുടെ ഉപവാസം തുടരുന്ന സാഹചര്യത്തില്‍ സഭാ നേതൃത്വം വൈദികരുമായി ചര്‍ച്ച് നടത്തി

എറണാകുളം ബിഷപ്പ് ഹൗസില്‍ വൈദികരുടെ ഉപവാസം തുടരുന്ന സാഹചര്യത്തില്‍ സഭാ നേതൃത്വം വൈദികരുമായി ചര്‍ച്ച നടത്തി. എറണാകുളം ബിഷപ്പ് ഹൗസില്‍ വൈദികരുടെ ഉപവാസ സമരം തുടരുന്ന സാഹചര്യത്തില്‍ സഭാ നേതൃത്വം വൈദികരുമായി സമവായ ചര്‍ച്ച നടത്തി. ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടു. വൈദികരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്.
എറണാകുളം ബിഷപ്പ് ഹൗസില്‍ സമരം ചെയ്യുന്ന വൈദികരെ പ്രതിനിധീകരിച്ച് 9 വൈദികരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്ഥിരം സിനഡ് പ്രതിനിധികളായ 4 മെത്രാന്മാരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. വ്യാജരേഖാക്കേസ് പിന്‍വലിക്കണം, മാര്‍ ജോര്‍ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിയണം തുടങ്ങിയവയാണ് സമരം ചെയ്യുന്ന വൈദികരുടെ പ്രധാന ആവശ്യങ്ങള്‍. എറണാകുളം- അങ്കമാലി അതിരൂപതയില്‍ അസാധാരണ സാഹചര്യം ഉടലെടുത്തതോടെയാണ് സ്ഥിരം സിനഡ് സമവായ ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇരുവിഭാഗവും പ്രതികരിക്കാതെ മടങ്ങി.
പെര്‍മനന്റ് സിനഡ് യോഗം രാത്രി വൈകിയും തുടരും. ഈ യോഗത്തിലാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. അതേ സമയം 2 ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ വിശ്വാസികള്‍ ഇടപെടുമെന്ന് കര്‍ദിനാള്‍ പക്ഷ അല്‍മായ നേതാക്കള്‍ പറഞ്ഞു. സ്ഥിരം സിനഡിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here