ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഞായറാഴ്ച അവസാനിക്കും

ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഞായറാഴ്ച അവസാനിക്കും. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കും. എഴുപത്തി ഏഴായിരത്തോളം തീര്‍ഥാടകര്‍ ആണ് ജിദ്ദ വഴി ഹജ്ജിനെത്തുന്നത്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി അമ്പത്തിയൊമ്പതിനായിരത്തിലധികം തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തി. മദീനയിലേക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. മദീനയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഞായാറാഴ്ച അവസാനിക്കും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ശനിയാഴ്ച അവസാനിക്കും. കരിപ്പൂരില്‍ നിന്നുള്ള അവസാന സംഘം ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് മദീനയില്‍ എത്തും.
ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ശനിയാഴ്ച ആരംഭിക്കും. രാത്രി പത്തരയ്ക്ക് അഹമദാബാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്നൂറ്റി നാല്‍പ്പത് തീര്‍ഥാടകര്‍ ഉണ്ടാകും. ഓഗസ്റ്റ് ആറു വരെ ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി അറുപത്തിമുവ്വായിരം തീര്‍ഥാടകര്‍ മദീന വഴിയും എഴുപത്തി ഏഴായിരം തീര്‍ഥാടകര്‍ ജിദ്ദ വഴിയുമാണ് ഹജ്ജിനെത്തുന്നത്. സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജ് നിര്‍വഹിക്കുന്ന അറുപതിനായിരം തീര്‍ഥാടകരില്‍ ഭൂരിഭാഗവും ജിദ്ദ വഴിയാണ് സൗദിയില്‍ എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here