ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും രക്ഷയില്ല; ഫേസ്ബുക്കും വാട്സപ്പും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസോഫ്റ്റിൻ്റെ പഠനം

ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസൊഫ്റ്റിൻ്റെ പഠനം. കാർനേഗിൽ മെല്ലൻ സർവകലാശാല, പെൻസിൽവാനിയ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർക്കൊപ്പം ചേർന്ന് മൈക്ക്രോസോഫ്റ്റ് ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
22484 പോൺ സൈറ്റുകളിൽ നടത്തിയ പഠനങ്ങളിൽ 93 ശതമാനം സൈറ്റുകളും സെർച്ച് ഹിസ്റ്ററികളും ഉപഭോക്താക്കളുടെ വിവരങ്ങളും തേർഡ് പാർട്ടിക്ക് ചോർത്തിക്കൊടുക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ചാലും സിസ്റ്റം സെർച്ച് ഹിസ്റ്ററി സൂക്ഷിക്കാറില്ലെന്നത് മാത്രമാണ് ഗുണമെന്നും തേർഡ് പാർട്ടിക്ക് ഇതൊക്കെ ലഭിക്കുമെന്നും പഠനം തെളിയിക്കുന്നു.
തേർഡ് പാർട്ടികളിൽ പ്രധാനി ഗൂഗിൾ തന്നെയാണ്. ചോർത്തുന്നതിൽ 74% വിവരങ്ങളും ഗൂഗിളാണ് ശേഖരിക്കുന്നത്. 10 ശതമാനം വിവരങ്ങൾ ഫേസ്ബുക്കിനും ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here