Advertisement

‘പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധം’: രാഹുൽ ഗാന്ധി

July 19, 2019
Google News 12 minutes Read

ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത യുപി പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സർക്കാർ നടപടി അസ്വസ്ഥപ്പെടുത്തുന്നതെന്നും രാഹുൽ പറഞ്ഞു.


ബിജെപി സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. അധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുൽ വ്യക്തമാക്കി.

Read more: പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞത്. സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കഗാന്ധി സമാധാനപരമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.


സോനേബാന്ദ്ര ജില്ലയിലെ ഉഭ ഗ്രാമത്തിൽ ബുധനാഴ്ചയാണ് വെടിവെയ്പുണ്ടായത്. സ്വത്തു തർക്കത്തെത്തുടർന്നുണ്ടായ വെടിവെയ്പിൽ മൂന്നു സ്ത്രീകളുൾപ്പെടെ 10 പേരാണ് കാല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഗ്രാമമുഖ്യൻ യാഗ്യ ദത്ത് രണ്ടുവർഷംമുമ്പ് 36 ഏക്കർ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തി. ട്രാക്ടറുകളും എത്തിച്ചു നിലമുഴാൻ തുടങ്ങി. ഈ നീക്കം ഗ്രാമവാസികൾ തടയുകയും തുടർന്ന് ഗ്രാമമുഖ്യന്റെ അനുയായികൾ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here