കെഎസ്ആര്‍ടിസി വോള്‍വോ ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര സദാനന്ദപുരത്തു കെഎസ്ആര്‍ടിസി വോള്‍വോ വാഹനം ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക് .പരിക്കുപറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത് .മഴ ഉണ്ടായതിനാല്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു .സുരക്ഷാ ബോര്‍ഡുകളോ സിഗ്‌നല്‍ ലൈറ്റുകളോ സ്ഥാപിക്കാത്തതിനാല്‍ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത് .


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top