കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ഉപകരണങ്ങള്‍ മോഷണം പോയ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ലക്ഷങ്ങള്‍ വില മതിക്കുന്ന ഫയര്‍ ആന്റ് സേഫ്ടി ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തിന് പിന്നില്‍ അധികൃതരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച്
ജിസിഡിഎയും അന്വേഷണം ആരംഭിച്ചതായി ചെയര്‍മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
2017 അണ്ടര്‍ 17 ലോകകപ്പ് സമയത്ത് സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി നാലു കോടിയിലേറെ രൂപ ചെലവഴിച്ച് സ്ഥാപിച്ച വിവിധ ഉപകരണങ്ങളാണ് മോഷണം പോയത്. പല ദിവസങ്ങളിലായാണ് സ്റ്റേഡിയത്തില്‍ മോഷണം നടന്നതെന്നാണ് സൂചന. ഫയര്‍ സേഫ്ടി സംവിധാനങ്ങളുടെ ഹോസ് അടക്കമുള്ളവയാണ് മോഷണം
പോയിരിക്കുന്നത്. എന്നാല്‍ മോഷണം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്.
24 മണിക്കൂറും സുരക്ഷ ജീവനക്കാരുള്ള സ്ഥലത്താണ് ആരുമറിയാതെ ഉപകരണങ്ങള്‍ കടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ ഉണ്ടായിട്ടും മോഷണം നടന്നിതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം അതെ സമയം സംഭവം ഗൗരവമായി കാണുന്നുവെന്നും ജിസിഡിഎ സ്വന്തം നിലയിലും അന്വേഷണം നടത്തിവരികയാണെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലിം പറഞ്ഞു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . എന്നാല്‍ മോഷണത്തെ കുറിച്ച് സ്റ്റേഡിയത്തിലെ വ്യാപാരികള്‍ ജിസിഡിഎ അധികൃതര്‍ക്ക് സൂചന നല്‍കിയെന്നും അധികാരികള്‍ ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും ആരോപവുമുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here