സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ബയോപിക് അണിയറയിലേക്ക്; ടൊവിനോ തോമസ് നായകനായേക്കും

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോർട്ട്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന സൊബസ്റ്റ്യന്‍ പോള്‍ ആണ് തിരക്കഥ ഒരുക്കുന്നതെന്നാണ് വിവരം.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും സിനിമയുടെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. സിനിമയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് നാടു കടത്തിയിരുന്നു. രാജഭരണകാലത്ത് ദിവാനായിരുന്ന സിപി രാജഗോപാലാചാരി നടത്തിയ അധാര്‍മികതയ്‌ക്കെതിരെ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിനായിരുന്നു അദ്ദേഹത്തെ നാടു കടത്തിയത്. അദ്ദേഹത്തിന്റെ അറസ്റ്റും മറ്റ് സംഭവങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here