Advertisement

അന്നവിടെ ഒരു താരത്തിനെ അഭിമുഖം ചെയ്യാൻ പോയി; ഇന്ന് അതിഥിയായി പോയി: 11 വർഷം പഴക്കമുള്ള കഥ പറഞ്ഞ് ആസിഫ് അലി

July 21, 2019
0 minutes Read
asif ali

11 വർഷങ്ങൾക്കു മുൻപ് ഒരു താരത്തിനെ ഇൻ്റർവ്യൂ ചെയ്യാൻ പോയ താൻ ഇന്നവിടെ അതിഥിയായി പോയ അനുഭവം പങ്കു വെച്ച് നടൻ ആസിഫ് അലി. മാതൃഭൂമി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് അവതാരകനായി എത്തിയ കോളേജിൽ അതിഥിയായി എത്തിയ സംഭവത്തെ കുറിച്ച് ആസിഫ് വെളിപ്പെടുത്തിയത്.

ചങ്ങനാശ്ശേരി അസംഷ്ൻ കോളേജിലായിരുന്നു 11 കൊല്ലങ്ങൾക്കു മുൻപ് ആസിഫ് ഒരു താരത്തെ ഇൻ്റർവ്യൂ ചെയ്യാനായി പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ കോളേജിൽ അതിഥിയായി എത്തുകയായിരുന്നു. ടിവി അവതാരകനായിരിക്കെയായിരുന്നു അന്നത്തെ ഇൻ്റർവ്യൂ. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായാണ് ആസിഫ് അവിടെ അതിഥിയായി പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top