ഡി രാജ സിപിഐ ദേശീയ ജനറൽ സെക്രട്ടറി

ഡി രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. സുധാകർ റെഡിയുടെ പിൻഗാമിയായാണ് നിയമനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദളിത് നേതാവാണ് രാജ. തമിഴ്‌നാട്ടിൽനിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. പരിചയസമ്പത്തും പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധവുമാണ് ഡി രാജയ്ക്ക് അനുകൂല ഘടകമായത്. കനയ്യകുമാറിനെ സിപിഐ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത എസ് സുധാകര റെഡി അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ഡി രാജയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ യോഗം തത്വത്തിൽ തീരുമാനിച്ചിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ ഡി രാജ ഏറെക്കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദീർഘകാലം രാജ്യസഭാംഗമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here