തത്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലുറച്ച് തമിഴ് നടന്‍ വിക്രം

തത്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി തമിഴ് നടന്‍ വിക്രം. സുഹൃത്തുക്കളോട് രാഷ്ട്രീയം സംസാരിക്കാറുണ്ടെന്നും, സമയമാകുമ്പോള്‍ രാഷ്ട്രീയവിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കുമെന്നും വിക്രം പറഞ്ഞു. ‘കടാരം കൊണ്ടാന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു വിക്രം.
പതിവില്‍ നിന്ന് വ്യത്യസ്തമായി ചിത്രം റിലീസായതിനു ശേഷമാണ് താരം കേരളത്തിലെത്തിയത്. കേരളത്തോടും മലയാളികളോടുമുള്ള ഇഷ്ടം തുറന്നുപറഞ്ഞായിരുന്നു വിക്രം തുടങ്ങിയത്. രാഷ്ട്രീയ വിഷയങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് വിക്രം.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ‘കര്‍ണന്‍’ അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമാകും. ഭാവിയില്‍ സംവിധായകനാകാന്‍ സാധ്യതയുണ്ടെന്നും വിക്രം പറഞ്ഞു. സംവിധായകന്‍ രാജേഷ് എം സെല്‍വനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന നടന്‍ അബി നാസറും പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here