കർണാടകയിൽ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സ്വതന്ത്ര എംഎൽഎമാരുടെ ഹർജി

Supreme Court India

കർണാടകയിൽ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജി നൽകി. എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാളെ തന്നെ വോട്ടെടുപ്പ് നടത്താൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. നേരത്തെ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കർണാടക ഗവർണർ രണ്ടു തവണ നിർദേശം നൽകിയിരുന്നെങ്കിലും കുമാരസ്വാമി ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Read Also; കർണാടകയിലെ വിശ്വാസവേട്ട്; സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം

അതേ സമയം കുമാരസ്വാമി സർക്കാരിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കർണാടകയിലെ വിമത എംഎൽഎമാർ. മുംബൈയിൽ തങ്ങുന്ന എംഎൽഎമാരുടെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നിരുന്നു. തങ്ങൾ ഗൺ പോയന്റിൽ അല്ല നിൽക്കുന്നതെന്ന് വിമത എംഎൽഎമാർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്നും സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും ഇവർ വീഡിയോയിൽ പറയുന്നു.

Read Also; കർണാടക ഗവർണർ ബിജെപി നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.സി വേണുഗോപാൽ

പണത്തിന് വേണ്ടിയല്ല ആത്മാഭിമാനം സംരക്ഷിക്കാനാണ് രാജി വച്ചതെന്നും നേതാക്കൾ തങ്ങളെ അപമാനിക്കുകയാണെന്നും ഭൈരതി ബസവരാജ് എംഎൽഎ പറഞ്ഞു. ഒട്ടേറെ തവണ ജയിച്ചു കയറിയ എംഎൽഎ മാരെ മന്ത്രി സ്ഥാനം നൽകാതെ ഒഴിവാക്കിയെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സർക്കാറിനായില്ലെന്നും വീഡിയോയിൽ എംഎൽഎമാർ പറയുന്നുണ്ട്. നേതാക്കൾ സ്വീകരിക്കുന്ന നയങ്ങളിൽ തങ്ങൾ അസ്വസ്ഥതരാണെന്നും എംഎൽഎ മാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top