ആലപ്പുഴയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കാലിലേയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം

two of four who went missing today found dead

ആലപ്പുഴ തുമ്പോളിയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.

കാലിലേയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം. എഴുപത് വയസുള്ള മറിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പോലിസ് എത്തി അന്വേഷണം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top