കര്‍ണാടകയില്‍ ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലുറച്ച് ബിജെപി എംഎല്‍എമാര്‍

കുമാരസ്വാമി സ്പീക്കറെ കണ്ട് വീണ്ടും അറിയിച്ചു. ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സ്പീക്കര്‍. അതിനിടെ ഗവര്‍ണര്‍ വാജുഭായ് വാലയെ 7 മണിക്ക് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സന്ദര്‍ശിക്കുന്നത് രാജിക്കത്ത് നല്‍കാനെന്ന അഭ്യൂഹം ശക്തമായി.

സഭ പുനരാരംഭിക്കുന്നതിനായി വൈകിട്ട്് 6മണിക്ക് പിരിഞ്ഞ സഭ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതിനിടയില്‍ എച്ച്്ഡി കുമാര സ്വാമി, പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയിലേക്ക് വോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യമാണ് കുമാരസ്വാമിയും രേവണ്ണയും മുന്നോട്ടുവെച്ചത്. എന്നാല്‍ സ്പീക്കര്‍ ഈ തീരുമാനത്തെ അനുകൂലിച്ചിട്ടില്ല. തന്നെ ബലിയാടാക്കരുത് എന്ന അഭ്യര്‍ത്ഥനയാണ് സ്പീക്കര്‍ ഇരു നേതാക്കളോടും പറഞ്ഞത്.

തിങ്കളാഴ്ച വോട്ടെടുപ്പ് എന്നത് മുന്‍പ് തന്നെ ധാരണയായതാണ്. അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ താന്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.  ഇനിയും നീട്ടിവെയ്ക്കാന്‍ തന്നോട് ആവശ്യപ്പെടരുതെന്നാണ് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ പറഞ്ഞത്. സഭ നടപടികള്‍ അല്‍പ സമയത്തിനകം പുനരാരംഭിക്കും. അതേ സമയം വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും 15 എംഎല്‍എമാര്‍ ബാക്കിയുണ്ട്. നിലവില്‍ വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ട് സഭ പരിയുന്നതിനുള്ള സാധ്യതയാണുള്ളത്.

നാളെ സുപ്രീംകോടതി രണ്ട് സ്വനന്ത്ര എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം വോട്ടെടുപ്പിലേക്ക് കടക്കാം എന്ന നിലപാട് സ്പീക്കര്‍ സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഇന്നു തന്നെ വി്ശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംമ്പറില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top