ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.43ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ വൈകുന്നേരം 6.43ന് ഇരുപതു മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയത്.
കഴിഞ്ഞ ദിവസം ലോഞ്ച് ഓതറൈസേഷൻ ബോർഡ് യോഗം ചേർന്നിരുന്നു. ഉണ്ടായ സാങ്കേതിക തകരാറിനെ സമ്പന്ധിച്ച റിപ്പോർട്ടും പ്രശ്‌നം പരിഹരിച്ച ശേഷം ഉള്ള റിപ്പോർട്ടും യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണ തിയതി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചത് പൊലെ ശ്രീഹരിക്കോട്ടയിലെ സതീഷധേപവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്നാകും വിക്ഷേപണം.
ക്രയോഘട്ടത്തിലെ മർദ്ദ വ്യത്യാസം ആണ് 56 മിനിറ്റിന് മുൻപ് വിക്ഷേപണത്തിന് വെല്ലുവിളി സ്യഷ്ടിച്ചത്. ഗൗരവാവസ്ഥ ബോധ്യപ്പെട്ടതോടെ കൗണ്ട് ഡൗൺ നിർത്തിവച്ചു. വിശദ പരിശോധനയിൽ ജിഎസ്എൽവി മാർക്കൗ3 റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ്‌ക ബോട്ടിലിലെ തകരാർ സ്ഥിതികരിച്ചു. തുടർന്നാണ് പ്രശ്‌നപരിഹാര ദൗത്യം ശാസ്ത്രജ്ഞന്മാർ ആരംഭിച്ചത്. രാപകൽ ഭേഭമില്ലാതെ നടന്ന പ്രപർത്തനം ഇന്നലെ വൈകിട്ടോടെ പൂർണ്ണമായ് വിജയംകണ്ടു. പ്രഷർ ടെസ്റ്റ് നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here