ഒറ്റപ്പാലം നഗരസഭയിലെ മോഷണം; പ്രതിചേർക്കപ്പെട്ട കൗൺസിലർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

മോഷണക്കേസിൽ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗൺസിലർ ബി സുജാത ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടും സുജാത നഗരസഭ കൗൺസിലർ സ്ഥാനം രാജി വെയ്ക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്ന് വന്നിരിക്കുന്നത്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സിപിഐഎം സുജാതയെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. നഗരസഭയിലെ മറ്റൊരു സിപിഐഎം കൗൺസിലറായ ടി ലതയുടെ ബാഗിൽ നിന്ന് 38000 രൂപ മോഷണം പോയ കേസിലാണ് സുജാത പ്രതിയായിരിക്കുന്നത്. പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി കേസ് പിൻവലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന, അതേസമയം സുജാതക്കെതിരായ കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top