ചന്ദ്രയാൻ 2; ഐഎസ്‌ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ചന്ദ്രയാൻ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് വേണ്ടി പ്രവർത്തിച്ച ഐഎസ്ആർഒ മേധാവി കെ.ശിവനെയും സംഘത്തെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
#WATCH Delhi: Prime Minister Narendra Modi watched the live telecast of #Chandrayaan2 launch by ISRO, at 2:43 pm today. (Earlier visuals) pic.twitter.com/drh8o4oTWj
— ANI (@ANI) July 22, 2019
Prime Minister Narendra Modi: K Sivan ji (ISRO Chief) , congratulations to you and to the entire team of ISRO on the successful launch of #Chandrayaan2. This successful launch is a matter of pride for the countrymen. pic.twitter.com/53ERD8YUFl
— ANI (@ANI) July 22, 2019
ചന്ദ്രയാൻ 2 രാജ്യത്തിന്റെ അഭിമാന ദൗത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി നടത്താനായത്
ചരിത്രനേട്ടമാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു.
Read Also; ചന്ദ്രയാൻ 2 ഭ്രമണ പഥത്തിൽ; ചരിത്ര നേട്ടത്തിലേക്ക് രാജ്യം
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണിതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നതായും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ രണ്ട് ആദ്യഘട്ടം വിജയകരമായി പിന്നിട്ട് മുന്നേറുകയാണ്. ചന്ദ്രയാൻ 2 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.43 നാണ് ചരിത്രദൗത്യവുമായി ചന്ദ്രയാൻ 2 ആകാശത്തേക്ക് കുതിച്ചുയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here