അഫ്ഗാൻ കുടുംബത്തോടൊപ്പം ക്രിക്കറ്റ് കളിച്ച് ഓയിൻ മോർഗൻ; ഇതിഹാസമെന്ന് റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാൻ കുടുംബത്തോടൊപ്പം ക്രിക്കറ്റ് കളിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. അഫ്ഗാൻ കുടുംബത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്താണ് മോർഗൻ ഇക്കാര്യം അറിയിച്ചത്. മോർഗൻ്റെ നടപടിയെ അഭിനന്ദിച്ച് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ രംഗത്തത്തി. ട്വീറ്റും റീട്വീറ്റും വൈറലായിരിക്കുകയാണ്.

‘വൈകുന്നേരം ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഒരു അഫ്ഗാനിസ്ഥാൻ കുടുംബം എന്നോട് ക്രിക്കറ്റ് കളിക്കാമോ എന്ന് ആവശ്യപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് മോർഗൻ ചിത്രം ട്വീറ്റ് ചെയ്തത്. മോർഗൻ്റെ ട്വീറ്റിനു റിപ്ലെ നൽകിയ റാഷിദ് ഖാൻ ഇംഗ്ലണ്ട് ക്യാപ്റ്റനെ ഇതിഹാസം എന്നാണ് വിശേഷിപ്പിച്ചത്.

ഈയിടെ അവസാനിച്ച ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് മോർഗൻ. അയർലൻഡിനു വേണ്ടി കളിച്ചു തുടങ്ങിയ അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിനു വേണ്ടി ജേഴ്സി അണിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top