വിൻഡീസിനെതിരായ ടീമിൽ അവസരം പ്രതീക്ഷിച്ചിരുന്നു; ശുഭ്മൻ ഗിൽ

ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ പങ്കു വെച്ച് യുവ ബാറ്റ്സ്മാൻ ശുഭ്മൻ ഗിൽ. മൂന്നു ഫോർമാറ്റുകളിൽ ഏതിലെങ്കിലും തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ഗിൽ പറഞ്ഞു. ക്രിക്കറ്റ്‌നെക്സ്റ്റിനോട് സംസാരിക്കുകയായിരുന്നു ഗിൽ.

“ഞായറാഴ്ച ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. ഏതെങ്കിലും ഒരു സ്ക്വാഡിലേക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെടാത്തതിൽ നിരാശയുണ്ട്. പക്ഷേ, അത് ചിന്തിച്ച് ജീവിതം കളയില്ല. ഇനിയും കൂടുതൽ റൺസ് നേടുകയും നന്നായി പ്രകടനം നടത്തുകയും ചെയ്ത് സെലക്ടർമാരെ ബോധിപ്പിക്കുകയും ചെയ്തു.”- ഗിൽ പറഞ്ഞു.

വിൻഡീസ് എയ്ക്കെതിരെ നടന്ന ഇന്ത്യൻ പര്യടനത്തിൽ ടോപ്പ് സ്കോററായിരുന്നു ഗിൽ. കഴിഞ്ഞ, ഐപിഎൽ, രഞ്ജി ട്രോഫി തുടങ്ങിയ ടൂർണമെൻ്റുകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ച ഗിൽ ഇന്ത്യയുടെ ഭാവി താരമായി കണക്കാക്കപ്പെടുന്ന താരമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More