സൗദിയില്‍ ആരോഗ്യ മേഖലയില്‍ നൂറുക്കണക്കിന് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തൽ

സൗദിയില്‍ ആരോഗ്യ മേഖലയില്‍ നൂറുക്കണക്കിന് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ആരോഗ്യ രംഗത്ത് ആയിരക്കണക്കിന് ജീവനക്കാര്‍ക്കെതിരെ ഓരോ വര്‍ഷവും നടപടി സ്വീകരിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുനൂറിലധികം ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ വിദേശത്ത് നിന്നുള്ള വിദഗ്ദരുടെ സംഘം പരിശോധന നടത്തുന്നുണ്ട്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ പിന്നീട് ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് സൗദി കമ്മീഷന്‍ ഫോര്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ അയ്മന്‍ അബ്ദു പറഞ്ഞു.
അതേസമയം വിവിധ കാരണങ്ങളാല്‍ ഓരോ വര്‍ഷവും ആരോഗ്യ മേഖലയില്‍ നിന്ന് ആയിരം മുതല്‍ രണ്ടായിരം വരെ ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുന്നത് ചികിത്സകളിലെ പിഴവ് കാരണമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here