പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഇറാന്‍

പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഇറാന്‍. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉള്‍പ്പെടെ 23 ജീവനക്കാരെയും ദൃശ്യങ്ങളില്‍ കാണാം.

ഇറാന്‍ പുറത്തു വിട്ട ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മലയാളി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ വീഡിയോയില്‍ കാണാം. കപ്പലിലെ ക്രൂ മെമ്പര്‍മാര്‍ ഒരുമിച്ചിരിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇറാന്‍, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, ലാത്വവിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂമെമ്പര്‍മാര്‍ കപ്പലിനകത്തെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത് കാണാനാകും. ക്രൂ മെമ്പര്‍മാര്‍ ക്യാമറെയ അഭിമുഖീകരിക്കരുതെന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡിജോക്കു പുറമേ സുനില്‍ കുമാര്‍, പ്രജിത്ത് മേലകത്ത് എന്നീ മലയാളികളാണ് കപ്പലിലുള്ളത്. കപ്പലിലെ മലയാളികള്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം മുന്നറിപ്പ് നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top