ഇന്ത്യക്കെതിരെ നരേനും പൊള്ളാർഡും; വിൻഡീസ് ടീം പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരെ നടക്കുന്ന രണ്ട് ടി-20കൾക്കുള്ള 14 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്ന സ്പിന്നർ സുനിൽ നരേൻ, വെറ്ററൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തുടങ്ങിയവർ ടീമിലെത്തി. ഒപ്പം ലോകകപ്പിനിടയിൽ വെച്ച് പരിക്കേറ്റ് പുറത്തായ ആന്ദ്രേ റസലും ടീമിൽ ഇടം നേടിയിട്ടുണ്ട്.

കാർലോസ് ബ്രാത്‌വെയ്‌റ്റാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പർ അന്തോണി ബ്രാംബിൾ ആണ് ടീമിലെ പുതുമുഖം. വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻഷിപ്പിൽ ഗുയാന ജഗ്വാർസിനു വേണ്ടി മികച്ച പ്രകടനം നടത്തിയ അന്തോണി വെസ്റ്റ് ഇൻഡീസ് സൂപ്പർ50 കപ്പിലും തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷം കാനഡയിൽ നടന്ന ഗ്ലോബൽ ടി-20 ടൂർണമെൻ്റിൽ വെസ്റ്റ് ഇൻഡീസ് ബി ടീമിനെ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ഛു.

ഓപണർ ജോം കാംപ്ബെൽ, സ്പിന്നർ ഖാരി പിയർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. കാനഡ ഗ്ലോബൽ ടി-20 ലീഗിൽ കളിക്കുന്നതിനാൽ വെറ്ററൻ ഓപ്പണർ ക്രിസ് ഗെയിൽ കളിക്കില്ല. അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിലേക്ക് ടീമിനെ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top