പീഡനപരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

പീഡനപരാതിയില്‍ യുവതി നല്‍കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ ഇനി കോടതി തീരുമാനത്തിന് ശേഷമാകും ഉണ്ടാകുക.

തനിക്കെതിരായുളള ആരോപണം പരാതിക്കാരിയായ യുവതി കെട്ടിച്ചമച്ചതാണെന്നും ഇതിനാല്‍ ഓഷ്വാര പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ ബിനോയ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പീഡന പരാതിയിലെ മുന്നോട്ടുളള നടപടികളെല്ലാം ഈ ഹര്‍ജിയില്‍ തീരുമാനമായ ശേഷമേ ഇനി ഉണ്ടാകു.

കഴിഞ്ഞ ദിവസം ഓഷ്വാര പോലീസിന് മുന്നില്‍ ഹാജരായ ബിനോയ് ഡിഎന്‍എ പരിശോധനക്ക് വിസ്സമ്മതം പ്രകടിപ്പിച്ചിരുന്നു. കേസ് റദ്ദാക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ബിനോയിയുടെ വാദം. കേസില്‍ തുടര്‍നടപടി കോടതി തീരുമാനം അറിഞ്ഞ ശേഷം മതിയെന്നാണ് ഓഷ്വാര പോലീസും കരുതുന്നത്. ബിനോയിക്ക് വേണ്ടി അശോക് ഖുപ്തയാണ് ഇന്ന് കോടതിയില്‍ ഹാജരാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top