തൃത്താലയിൽ 59 സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസ്; പ്രതി പൊലീസിൽ കീഴടങ്ങി

പാലക്കാട് തൃത്താലയിൽ 59 സ്കൂൾ വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തെന്ന പരാതിയിൽ പ്രതി പൊലീസിൽ കീഴടങ്ങി. കക്കാട്ടിരി സ്കൂളിന് സമീപം സ്റ്റേഷണ റി കട നടത്തുന്ന കൃഷ്ണനാണ് തൃത്താല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി.
രാവിലെ 10 മണിയോടെയാണ് കക്കാട്ടിരി സ്കൂളിന് സമീപം സ്റ്റേഷണ റി കട നടത്തുന്ന കൃഷ്ണൻ തൃത്താല പൊലീസ് സ്റ്റേഷണിലെത്തി കീഴടങ്ങിയത്. പരാതി വന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് താൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം കുട്ടികളെ താൻ. ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ഉദ്ധേശത്തോടെ തൊട്ടിട്ടില്ലെന്ന് കൃഷ്ണൻ പൊലീസിനോട് പറഞ്ഞതായാണ് സൂചന.
സ്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ് മിഠായി വാങ്ങാൻ കടയിലെത്തിയ തന്നെ ലൈംഗിക ചുവയോടെ സ്പർശിച്ചെന്ന് രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായെന്ന് വെളിപ്പെട്ടു. ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തത് .കൃഷ്ണനെ പോലീസ് കോടതിയിൽ ഹാജരാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here