വമ്പിച്ച വിലക്കുറവുമായി ഷവോമി ആനിവേഴ്‌സറി സെയിൽ

ഷവോമി അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. ഷവോമിയുടെ മൊബൈൽ ഫോണുകൾക്ക് പുറമെ ടിവി, പവർ ബാങ്ക്, ഫിറ്റ് ബാൻഡ് അടക്കം നിരവധി ഗാഡ്ജറ്റുകൾ വൻ വിലക്കുറവിൽ വിറ്റഴിക്കുകയാണ് ഷവോമി. മൂന്ന് ദിവസത്തേക്കാണ് സെയിൽ. ജൂലൈ 23നാണ് സെയിൽ ആരംഭിച്ചത്.

ആമസോണിന്റെ വെബ്‌സൈറ്റിലൂടെയും എംഐ വെബ്‌സൈറ്റിലൂടെയും ഷവോമി ഉപകരണങ്ങൾ വിലക്കുറവിൽ വാങ്ങാം. റെഡ്മി 7, റെഡ്മി നോട്ട് 7എസ്, റെഡ്മി നോട്ട് 7 പ്രൊ, റെഡ്മി 6എ, റെഡ്മി വൈ3, എംഐ എ2, റെഡ്മി 6 പ്രൊ എന്നീ ഷവോമിയുടെ ഓൾ ടൈം ഫേവറേറ്റ് ഫോണുകൾക്ക് 7,500 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പഴയ മൊബൈലുകൾ എക്‌സ്‌ചേഞ്ച് ചെയ്താൽ വില വീണ്ടും കുറയും. റെഡ്മി നോട്ട് 5 പ്രോയ്ക്ക് 10,890 രൂപയ്ക്കും, റെഡ്മി 6 6,999 രൂപയ്ക്കും, റെഡ്മി 6എ 5,999 രൂപയ്ക്കും ലഭിക്കും. എംഐ പവർ ബാങ്കിന്റെ വില 899 രൂപയാണ്. റെഡ്മി 7എയ്ക്ക് 5,799 രൂപയാണ് വില.

ഇതിന് പുറമെ എംഐ വെബ്‌സൈറ്റിൽ 12മണി, 4 മണി എന്നീ സമയങ്ങളിൽ ഫഌഷ് സെയിലും നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top