ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നെറ്റ്ഫ്ലിക്സ്; പുതിയ പ്ലാൻ അവതരിപ്പിച്ചു

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി നെറ്റ്ഫ്ലിക്സ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു. മാസം 199 രൂപയ്ക്ക് എസ്ഡി കണ്ടന്റ് ലഭ്യമാക്കുന്നതാണ് പ്ലാന്‍.

ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകള്‍ക്കു പുറമേയാണ് ഇത്.

ഇന്ത്യയില്‍ കൂടുതല്‍ പേര്‍ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നത് മൊബൈലില്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top