ഭക്ഷണവിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പദ്ധതിക്ക് കൊല്ലം ജില്ല ജയിലില്‍ തുടക്കമായി

കൊല്ലം ജില്ലാ ജയിലില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അഞ്ചു വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റ് 125 രൂപക്ക് ആണ് ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നത് .സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലാ ജയിലിലാണ് ഓണ്‍ലൈന്‍ സംവിധാനം വഴി ഭക്ഷണസാധനങ്ങള്‍ നഗരവാസികള്‍ക്ക് ലഭ്യമാക്കുന്നത്.
വിജയകരമായി നടപ്പാക്കിയ ജയില്‍ചപ്പാത്തി, ബിരിയാണി, കുപ്പിവെള്ളംഎന്നിവയ്ക്ക് പിന്നാലെയാണ് ജയില്‍വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് . ഫ്രീഡം ഫുഡ് എന്ന പേരിലാണ് വിഭവങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുന്നത് .ചിക്കന്‍ ബിരിയാണി ,മൂന്ന് ചപ്പാത്തി ചിക്കന്‍ കറി അലുവ, കുപ്പിവെള്ളം എന്നീ വിഭാഗങ്ങളാണ് കോംബോ പായ്ക്കില്‍ക്കിലുള്ളത്. അഞ്ചിനം ഭക്ഷണങ്ങള്‍ക്ക് 125 രൂപയാണ് ഓണ്‍ലൈന്‍വഴി ഈടാക്കുന്നത് .രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഓണ്‍ലൈന്‍ വഴിയുള്ള ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണ വിതരണം ഉണ്ടായിരിക്കുക. വകുപ്പ് മേധാവി ഋഷിരാജ്‌സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി നഗരവാസികള്‍ക്ക്ക ലഭ്യമാക്കുന്നത്.
ഭക്ഷണ വിതരണ കമ്പിനിയായ സ്വിഗ്ഗി വഴിയാണ് ജയില്‍വിഭവങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് . ജില്ലാജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക്മാത്രമേ ഭക്ഷണങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കാന്‍ കഴിയു. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ ഉത്ഘാഘാടനം ദക്ഷിണ മേഖല ജയില്‍. ഡിഐജി എസ് സന്തോഷ് കുമാര്‍ കൗണ്‍സിലര്‍ പി ഷൈലജയ്ക്ക് നല്‍കി നിര്‍വഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here