Advertisement

പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ടിക്ക്ടോക്ക്; വൈറലായതോടെ പൊലീസുകാരിക്ക് സസ്പൻഷൻ: വീഡിയോ

July 25, 2019
Google News 3 minutes Read

പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച വനിത പൊലീസിന് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയാണ് സസ്‌പെന്‍ഷനിലായത്. ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ ടിക് ടോക് വിഡിയോ വൈറലായതോടെയാണ് നടപടിയെടുത്തത്. വിഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലായതോടെ ഗുജറാത്തിലെ പൊലീസ് സേനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മെഹ്‌സാന ജില്ലയിലെ ലംഗനാജ് പൊലീസ് സ്റ്റേഷനുള്ളിലായിരുന്നു അര്‍പ്പിതയുടെ ഡാന്‍സ്‌കളി. ജോലി സമയത്ത് യൂണിഫോം ധരിക്കാതെ അര്‍പ്പിത സ്റ്റേഷനുള്ളിലെ ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുകയും ടിക്ക്ടോക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം നടത്താന്‍ ഡിവൈഎസ്പി മഞ്ജിത വന്‍ജാര ഉത്തരവിടുകയായിരുന്നു. വിഡിയോയിലുള്ളത് അര്‍പ്പിതയാണെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിഡിയോ കാരണമായത്. ജൂലൈ 20 ന് ചിത്രീകരിച്ച വിഡിയോ വാട്‌സ്ആപ്പ് വഴിയാണ് പ്രചരിച്ചത്. എല്‍ആര്‍ഡിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അര്‍പ്പിത മെഹ്‌സാനയിലേക്ക് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here