കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം; പൊതു നിക്ഷേപ ബോര്‍ഡിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പൊതു നിക്ഷേപ ബോര്‍ഡ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറി കേന്ദ്ര നഗര വികസ മന്ത്രാലയവുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. രണ്ടാം ഘട്ട അന്തിമ അനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. 11.2 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കണമെങ്കില്‍ പൊതു നിക്ഷേപ ബോര്‍ഡിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി പൊതു നിക്ഷേപ ബോര്‍ഡ് ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഉടന്‍ ചീഫ് സെക്രട്ടറി ടോം ജോസ്‌നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തും.
അനുമതി വൈകുന്നത് സംസ്ഥാന സര്‍ക്കാറിന്റെ മെല്ലേ പോക്ക് നയം കാരണമാണെന ആരോപണം കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഉയര്‍ത്തിയിരുന്നു. ആലുവ മുതല്‍ നെടുബാശ്ശേരിവരെയുള്ള മുന്നാം ഘട്ടത്തിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കനും കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെടും. അനുമതി ലഭിച്ച ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ്. കെഎംആര്‍ എല്ലിന്റെ നീക്കം. അര ലക്ഷത്തോളം യാത്രക്കാരയെയാണ് പാതയില്‍ പ്രതീഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here