ജയ് ശ്രീറാം മുഴക്കിയുള്ള ആൾക്കൂട്ട ആക്രമങ്ങൾ വർധിക്കുന്നതിനെതിരെ തുറന്ന കത്തെഴുതി നുസ്രത്ത് ജഹാൻ

ജയ് ശ്രീറാം മുഴക്കിയുള്ള ആൾക്കൂട്ട ആക്രമങ്ങൾ വർധിക്കുന്നതിനെതിരെ തുറന്ന കത്തെഴുതി തൃണമൂൺ കോൺഗ്രസ് എം പി നുസ്രത്ത് ജഹാൻ. രാജ്യത്ത് ഭീകരമായ ആൾക്കൂട്ട ആധിപത്യമാണ് നടക്കുന്നതെന്ന് നുസ്രത്ത് ജഹാൻ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വെറുപ്പിൽ നിന്നുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് കുത്തനെ ഉയരുകയാണെന്നും നുസ്രത്ത് കത്തിൽ പറയുന്നു.
ആൾക്കൂട്ട ആക്രമണം നടത്തുന്നവർ രാജ്യത്തിൻറെ ശത്രുക്കളാണ്. ജയ് ശ്രീറാം വിളി ഇപ്പോൾ കൊലവിളിയായി മാറിയിരിക്കുകയാണ്. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് മുസ്ലിംകൾക്കും ദളിതർക്കും നേരെ കൂടുതൽ ആക്രമണമുണ്ടായത്. ബീഫ് കഴിച്ചതിന്റെ പേരിലും കാലിക്കടത്തിന്റെ പേരിലും ആളുകളെ തല്ലിക്കൊല്ലുകയാണ്.
മുഹമ്മദ് അഖ്‌ലാക്കിനെയും പെഹ്ലുഖാനെയും ഗോരക്ഷകർ തല്ലിക്കൊന്നു. തബ്രിസ് അൻസാരിയെ ജയ് ശ്രീറാം വിളിക്കാത്തതിനും മർദിച്ചുകൊന്നു. ജയ് ശ്രീറാം മുഴക്കിയുള്ള ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ കലാകാരന്മാരെ അഭിനന്ദിച്ച നുസ്രത്ത് കേന്ദ്ര സർക്കാറിന്റെ മൗനത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
മതം നമ്മെ പഠിപ്പിക്കുന്നത് വിരോധം വെച്ചു പുലർത്താനല്ല എന്ന് പറഞ്ഞാണ് നുസ്രത്ത് കത്ത് അവസാനിക്കുന്നത്. ബംഗാളിൽ നിന്നുള്ള എംപിയാണ് നുസ്രത്ത് ജഹാൻ. നേരെത്തെ പാർലമെന്റിലും നുസ്രത്ത് ജഹാൻ വിഷയം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here