ധോണി കശ്മീർ യൂണിറ്റിൽ; പട്രോളിങ് ചുമതല വഹിക്കും

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറി സൈനിക സേവനത്തിനിറങ്ങിയ ധോണി കശ്മീർ യൂണിറ്റിലേക്ക്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി.

2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top