മുസ്ലീം വനിതാ വിവാഹ അവകാശസംരക്ഷണ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

മുത്തലാക്ക് നിയമവിരുദ്ധമാക്കുന്ന മുസ്ലീം വനിതാ വിവാഹ അവകാശസംരക്ഷണ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. മുത്തലാക്ക് ചെയ്യുന്ന പുരുഷന് ജയില്‍ ശിക്ഷ ഉള്‍പ്പടെ നിര്‍ദേശിക്കുന്ന ബില്ലാണ് ലോക്‌സഭ പരിഗണിക്കുക. ഇന്നലെ മാറ്റിവച്ച വിവരാവകാശ നിയമ ഭേഭഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
മൂന്ന് തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. വാക്ക് കൊണ്ടോ, എഴുതിയോ, എസ്എംഎസ്, വാട്‌സ് ആപ്പ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്തലാഖ് നിയമപരമായി അസാധുവാക്കാന്‍ നിര്‍ദ്ധിഷ്ട ബില്‍ നിര്‍ദേശിക്കുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ഇന്ന് ലോകസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിലെ പ്രധാന വ്യവസ്ഥ.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ നിര്‍ദേശം അനുസരിച്ച മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്ഹുതയുണ്ടെന്നതാണ് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നവതരിപ്പിക്കുന്ന ബില്ലിലെ മറ്റൊരു സുപ്രധാന നിര്‍ദേശം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ബില്ലുമായി സര്‍ക്കാര്‍ ലോക്‌സഭയില്‍ എത്തുന്നത്. രാജ്യസഭയില്‍ വിവരാവകാശ നിയമ ഭേഭഗതി നിയമനിര്‍മ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് വീണ്ടും ഇടം പിടിച്ചു. ഇന്നലെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബില്‍ സര്‍ക്കാര്‍ ചര്‍ച്ചകക്കായി നിര്‍ദേശിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here