രവി ശാസ്ത്രിയാണ് കോലിയെ പൂർണനാകുന്നത്; പരിശീലകനെ മാറ്റാനുള്ള സാധ്യത വളരെ കുറവെന്ന് ബിസിസിഐ: റിപ്പോർട്ട്

ഇന്ത്യയുടെ അടുത്ത പരിശീലകനെപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബിസിസിഐ അംഗം. ശാസ്ത്രിയാണ് കോലിയെ പൂർണനാക്കുന്നതെന്നും അതുകൊണ്ട് തന്നെ പരിശീലകനെ മാറ്റാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞുവെന്ന് മാധ്യമസ്ഥാപനമായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

മുതിർന്ന ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ശാസ്ത്രിയും കോലിയും ചേർന്ന വളരെ വിജയകരമായ ഒരു കൂട്ടുകെട്ട് ഈ അവസരത്തിൽ തകർക്കുന്നത് നീതികേടാകുമെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഇപ്പോൾ പുതിയ പരിശീലകനെ കൊണ്ടു വന്നാൽ പുതിയ ആളുടെ രീതികളുമായി കളിക്കാർക്ക് ചേർന്നു പോവുക ബുദ്ധിമുട്ടാവുമെന്നും അത് 2020 ടി-20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

വരുന്ന വിൻഡീസ് പര്യടത്തോടെ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൻ്റെ കാലാവധി അവസാനിക്കുകയാണ്. പുതിയ പരിശീലകനുള്ള അപേക്ഷ ബിസിസിഐ സമർപ്പിച്ചിട്ടുണ്ട്. മുഖ്യ പരിശീലകനും ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരും ഫിസിയോയുമടക്കമുള്ള കോച്ചിംഗ് സ്റ്റാഫുകൾക്കുള്ള അപേക്ഷകളാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top