അമ്പൂരി കൊലപാതകം; യുവതിയെ തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്തിയതായി സൂചന

അമ്പൂരിയിൽ യുവതിയെ തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്തിയതായി സൂചന. കേരള തമിഴ്‌നാട് അതിർത്തിയിലെ ത്യപ്പരപ്പ് നിന്നാണ് വാഹനം കണ്ടെത്തിയത്. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മുഖ്യപ്രതി അഖിലിനായി ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. രാഖി പീഡനത്തിനിരയായെന്നും സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.

Read Also : അമ്പൂരി കൊലപാതകം; യുവതിയെ തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്തിയതായി സൂചന

ഇന്നലെ രാവിലെയാണ് നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. പൂവാർ പുത്തൻകട സ്വദേശിനി രാഖി മോളാണ് കൊല്ലപ്പെട്ടത്. അമ്പൂരി തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റെ വീടിനു പുറകിലെ പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖിമോളെ കഴിഞ്ഞ മാസം 21 മുതലാണ് കാണാതാകുന്നത്. 18ാം തീയതി കൊച്ചിയിൽ നിന്നും വീട്ടിലെത്തിയ രാഖി 21ന് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. നെയ്യാറ്റിൻകരയിൽ സുഹൃത്ത് കാത്തു നിൽക്കുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top