ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സിയിലേക്ക്

മലയാളി താരം ആഷിഖ് കുരുണിയനെ എഫ്സി പൂനെ സിറ്റിയിൽ നിന്ന്‌ സ്വന്തമാക്കാനുള്ള നീക്കവുമായി ബെംഗളൂരു എഫ്സി. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ ആഷിഖിനെ ടീമിലെത്തിക്കാൻ ബെംഗളൂരു പൂനെയുമായി ചർച്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ പൂനെയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ രണ്ട് രണ്ട് ഗോളുകൾ നേടിയതിനൊപ്പം മൂന്ന് ഗോളുകൾക്ക് വഴിയുമൊരുക്കിയിരുന്നു‌. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി വിശേഷിക്കപ്പെടുന്ന താരം കൂടിയാണ് ഈ ഇരുപത്തിരണ്ടുകാരൻ.

അതേ സമയം ആഷിഖിനെ ടീമിലെത്തിക്കണമെങ്കിൽ ബെംഗളൂരു എഫ്സി, പൂനെയ്ക്ക് വൻ തുക നൽകേണ്ടി‌വരുമെന്നാണ് കരുതപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന പൂനെ, ഇത് കൊണ്ട് തന്നെ വില്പനയ്ക്കുള്ള നീക്കവുമായി മുന്നോട്ട് പോകാൻ സാധ്യതയുണ്ട്. ഈ സീസണിൽ ഡെൽഹിയിലേക്ക് പോയ സിസ്കോ ഫെർണാണ്ടസിന് പകരക്കാരനായാണ് ബെംഗളൂരു ആഷിഖിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇതൊക്കെക്കൊണ്ട് തന്നെ കരാർ നടന്നാൽ അത് ബെംഗളൂരുവിന് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top