സിപിഐയുടെ ഐജി ഓഫീസ് മാർച്ചിൽ ലാത്തിച്ചാർജ് നടന്ന സംഭവം; ജില്ലാ കളക്ടർ എസ് സുഹാസ് നേതാക്കളുടെ മൊഴിയെടുത്തു

കൊച്ചിയിൽ സിപിഐ സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചിൽ ലാത്തിച്ചാർജ് നടന്ന സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് നേതാക്കളുടെ മൊഴിയെടുത്തു. സിപിഐ ജില്ല സെക്രട്ടറി പി രാജു, സംസ്ഥാന കൌൺസിൽ അംഗം കെ എൻ സുഗതൻ, ജില്ല എക്‌സിക്യൂട്ടീവ് അംഗം ടിസി സഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ എന്നിവരിൽ നിന്നാണ് വിവരങ്ങൾ തേടിയത്.

കഴുത്തിന് ഗുരുതര പരുക്കേറ്റ അസ്ലഫ് പാറേക്കാടനെ ആംബുലൻസിലാണ് മൊഴിയെടുപ്പിനായി എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിച്ചത്. പരിക്കേറ്റ എൽദോ എബ്രഹാം എംഎൽഎയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു . ശക്തമായ നടപടി ഉണ്ടാകും എന്ന് വിശ്വസിക്കുന്നതായി ജില്ല സെക്രട്ടറി പി രാജു മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കലക്ടറും പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top