ലീഗ് ലയനം വേണമെന്ന് ഫിഫ; മൂന്ന് വർഷത്തെ സാവകാശം നൽകണമെന്ന് എഐഎഫ്എഫ്

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾക്കിടെ പ്രതികരണവുമായി ഫിഫ. 2018ൽ ഫിഫയുമായി ചർച്ച ചെയ്ത് അംഗീകരിച്ച ലീഗ് ലയനമാണ് ഇന്ത്യയിൽ വേണ്ടതെന്നാണ് ഫിഫയുടെ പ്രതികരണം. ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാനാവശ്യപ്പെട്ട് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അയച്ച കത്തിലാണ് ഫിഫ ലീഗ് ലയനം വീണ്ടും മുന്നോട്ടു വെച്ചത്.
നേരത്തെ ഐലീഗ് ക്ലബുകൾ ചേർന്ന് ഫിഫയ്ക്ക് നൽകിയ കത്തിൻ്റെ മറുപടിയായാണ് ഫിഫയുടെ പ്രതികരണം. ഐ ലീഗ് ക്ലബുകളെ തഴഞ്ഞു കൊണ്ട് ഐ എസ് എല്ലിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള എഐഎഫ്എഫിന്റെ നീക്കത്തിലാണ് ഫിഫയുടെ സഹായം ഐ ലീഗ് ക്ലബുകൾ ആവശ്യപ്പെട്ടിരുന്നത്.
അതേ സമയം, ലീഗ് ലയനം എന്ന ആശയം നടപ്പിലാക്കാൻ മൂന്നു വർഷത്തെ സാവകാശം വേണമെന്നാണ് ഫുട്ബോൾ ഫെഡറേഷൻ്റെ നിലപാട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here