കോലിയും രോഹിതും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നത് വ്യാജമെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് ബി അരുൺ

കോലിയും രോഹിതും തമ്മിൽ പ്രശനങ്ങളുണ്ടെന്ന വാർത്തകളെ തളി ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ. ഇന്ത്യൻ ടീം കോലിയുടെയും രോഹിതിൻ്റെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞിരിക്കുകയാണെന്ന വാർത്തകളെയാണ് ഭരത് അരുൺ തള്ളിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളില്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
“അതൊക്കെ കണ്ടാലേ വിശ്വസിക്കാൻ കഴിയൂ. രോഹിത് പലപ്പോഴും പല കാര്യങ്ങളും കോലിയുമായി കൂടിയാലോചിക്കാറുണ്ട്. അവർ പരസ്പര സഹകരണത്തോടെയാണ് ടീമിൽ നിൽക്കുന്നത്. പരസ്പര ബഹുമാനവും ഇരുവർക്കുമുണ്ട്. പിന്തുണയ്ക്ക് രോഹിത് ഉണ്ടെന്നത് കോലിയെ സംബന്ധിച്ച് നല്ല കാര്യമാണ്.”- അദ്ദേഹം പറഞ്ഞു.
ഡ്രസിംഗ് റൂമിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി. എല്ലാവരും എല്ലാം അംഗീകരിക്കുന്നു എന്നല്ല. അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളും ഉണ്ടാവാറുണ്ട്. എല്ലാവരും അഭിപ്രായം പറയാറുണ്ട്. ഒടുവിൽ നല്ല തീരുമാനത്തെ പിന്തുണയ്ക്കുകയും അങ്ങനെ തീരുമാനമെടുക്കുകയും ചെയ്യുമെന്നും അരുൺ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here