സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യത്തെ ഫീല്‍ഡ് വിസിറ്റ് വയനാട്ടില്‍ ആരംഭിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യത്തെ ഫീല്‍ഡ് വിസിറ്റ് വയനാട്ടില്‍ തുടങ്ങി. നൂല്‍പ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി കോളനിയിലാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്നന്വേഷിക്കുകയാണ് കമ്മീഷന്റെ സന്ദര്‍ശന ലക്ഷ്യം.

കഴിഞ്ഞ മാസം 25ന് സംസ്ഥാനത്ത് രൂപീകരിച്ച ഭക്ഷ്യകമ്മീഷന്റെ ആദ്യസന്ദര്‍ശനമാണ് വയനാട്ടില്‍ ആരംഭിച്ചത്. നൂല്‍പ്പുഴ ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെത്തിയ കമ്മീഷന്‍ കോളനി നിവാസികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് അംഗന്‍വാടി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി ജനങ്ങളില്‍ എത്തുന്നുണ്ടോ എന്നന്വേഷിക്കുകയാണ് കമ്മീഷന്റെ സന്ദര്‍ശന ലക്ഷ്യം. സന്ദര്‍ശനത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങള്‍ പിന്നീട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും പോരായ്മകള്‍ നികത്തുന്നതിന്ന് സര്‍ക്കാറിനെ ഉപദേശിക്കുകയും ചെയ്യും.

കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാര്‍ അംഗങ്ങളായ കെ ദിലീപ് കുമാര്‍, വിജയലക്ഷ്മി, അഡ്വ. വസ്ന്ത, രമേശന്‍, അഡ്വ. രാജേന്ദ്രന്‍ എന്നിവരടങ്ങിയ ആറംഗ സംഘമാണ് കോളനിയില്‍ സന്ദര്‍ശനം ത്തിയത്.ഇന്ന് തിരുനെല്ലി പഞ്ചായത്തിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More